ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, ഡിസംബർ 6, തിങ്കളാഴ്‌ച

ഭ്രാന്തന്‍



ഇന്നലെ ഞാനൊരു ഭ്രാന്തനോടൊപ്പമായിരുന്നു.
പറയി പെറ്റ പന്തിരുകുലം കാത്തവന്‍..
അവന്റെ കാലില്‍ മന്തുണ്ടായിരുന്നു..
വ്രണങ്ങളില്‍ നിന്നും വമിക്കുന്ന ദുര്‍ഗന്ധവും..
അത് ഇപ്പോള്‍ എന്റെ ഹൃദയത്തിലും..
ചുടലപ്പറമ്പില്‍ കത്തുന്ന മാംസങ്ങള്‍ക്ക്-
ശാന്തമായി അവന്‍ കൂട്ടിരുന്നു...
ദിക്കുകള്‍ ഞെട്ടുമാറുച്ചത്തില്‍ പുലഭ്യം പറയും,
പിന്നെ പൊട്ടി പൊട്ടി ചിരിക്കും...
അവനു കൂട്ടായി ഇപ്പോള്‍ ഈ ഞാനും...
പക്ഷെ,എന്റെ മുന്നിലെ കത്തുന്ന ശവങ്ങള്‍ക്ക്‌ -
വെടിപ്പുകയുടെ ഗന്ധമാണെന്നു മാത്രം..
അഫ്ഘാനില്‍ ,ഇറാക്കില്‍ ,ഇന്ത്യയില്‍ -
പലസ്തീനില്‍ ഞാനും ആ ഗന്ധമറിഞ്ഞു..
അല്ല...ഇപ്പോഴും അറിയുന്നു..
മരവിച്ചു..എന്റെ നാസേന്ത്രിയങ്ങള്‍ ..
ഇപ്പോള്‍ മറ്റൊന്നും തിരിച്ചറിയുന്നില്ല..
അവന്‍ കൂമന്‍ കുന്നിനു മുകളിലേക്ക്-
ഭാരമുള്ള കല്ലുകള്‍ ഉരുട്ടി കയറ്റി..
ഞാനെന്റെ മോഹങ്ങള്‍ക്ക് മുകളിലേക്കും..
അവ കയങ്ങളിലേക്ക് തള്ളി അവനട്ടഹസിച്ചു..
ഞാന്‍ നഷ്ടസ്വപ്നങ്ങളുടെ താഴ്വരകളിലേക്കും..
പറയു...ഞങ്ങളില്‍ ആര്‍ക്കാണ് ഭ്രാന്ത്.?
ഭ്രാന്തനോ,ഒപ്പം കൂടിയവനോ..!!

- അസിം കോട്ടൂര്‍

17 അഭിപ്രായങ്ങൾ:

  1. എന്റെ മുന്നിലെ കത്തുന്ന ശവങ്ങള്‍ക്ക്‌ -
    വെടിപ്പുകയുടെ ഗന്ധമാണെന്നു മാത്രം..
    അഫ്ഘാനില്‍ ,ഇറാക്കില്‍ ,ഇന്ത്യയില്‍ -
    പലസ്തീനില്‍ ഞാനും ആ ഗന്ധമറിഞ്ഞു..
    അല്ല...ഇപ്പോഴും അറിയുന്നു..
    മരവിച്ചു..എന്റെ നാസേന്ത്രിയങ്ങള്‍ ..

    മറുപടിഇല്ലാതാക്കൂ
  2. allada enikanu bhranthu karanam njanathu full vayichu haahahahahahaahahahahahaahahahahahhahha

    sorry nannayiundu kalikaprasakthamaya ithivritham

    മറുപടിഇല്ലാതാക്കൂ
  3. ikaakkede pengalootti...2010, ഡിസംബർ 7 1:54 AM

    hentikkaakka..... njammale sullittu.... ijje mahanaane tto....

    മറുപടിഇല്ലാതാക്കൂ
  4. ഇനിയും എഴുതുക,,,,,,,,, എല്ലാ ഭാവുകങ്ങളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  5. grrrrrrreat imagination....അവന്‍ കൂമന്‍ കുന്നിനു മുകളിലേക്ക്-
    ഭാരമുള്ള കല്ലുകള്‍ ഉരുട്ടി കയറ്റി..
    ഞാനെന്റെ മോഹങ്ങള്‍ക്ക് മുകളിലേക്കും..
    അവ കയങ്ങളിലേക്ക് തള്ളി അവനട്ടഹസിച്ചു..
    ഞാന്‍ നഷ്ടസ്വപ്നങ്ങളുടെ താഴ്വരകളിലേക്കും..
    പറയു...ഞങ്ങളില്‍ ആര്‍ക്കാണ് ഭ്രാന്ത്.?
    ഭ്രാന്തനോ,ഒപ്പം കൂടിയവനോ..!!
    valare nannayittund...orupaadu ezhuthanam ketto iniyum..

    മറുപടിഇല്ലാതാക്കൂ
  6. branthanmarkke branthanmare patty nallavannam ezhuthuvan kazhiyoo ee ezhuthiloode ente punnara aniyan nalla oru branthan anannu theliyichu kazhinjoo iny brathanmarude maha sammelanam koode nadathendiyirykkunnu athinu ee kadhakku adikkurappu ezhuthiyavare vilichu mattoru maha sambhavam aaki namukku mattam ...jai hind..MERA AZIM MAHAAAN.....

    മറുപടിഇല്ലാതാക്കൂ
  7. ഭ്രാന്തന്‍ കുന്നുകള്‍ കേറി, മുകളില്‍ കരേറി
    മൂഡന്‍റെ പാറകള്‍ താഴേക്കെറിഞ്ഞു രസിക്കവേ
    അട്ടഹാസം പിന്നെ ആര്ത്തുള്ള പുലബലില്‍
    കാതോര്‍ത്താല്‍ കേള്‍ക്കാം ന്യായത്തിന്‍ സദാചാരം.
    നീയുമത് കേള്കില്ല, ഞാനുമത് കേള്കില്ല
    പിന്നെയും പുലമ്പും നമ്മള്‍ ഈ പന്തിരുകുലം !

    മറുപടിഇല്ലാതാക്കൂ
  8. ഞാനെന്റെ മോഹങ്ങള്‍ക്ക് മുകളിലേക്കും..
    അവ കയങ്ങളിലേക്ക് തള്ളി അവനട്ടഹസിച്ചു..
    ഞാന്‍ നഷ്ടസ്വപ്നങ്ങളുടെ താഴ്വരകളിലേക്കും.


    നല്ല വരികള്‍,ആശയവും..ഭാവുകങ്ങള്‍.. ..

    മറുപടിഇല്ലാതാക്കൂ
  9. abhinathanagal,nanayirikunu,iniyum ithupole othiri ezhuthuvan kazhiyetteyenu asamsikunu,athinayi prarthikunu,god bless you.

    മറുപടിഇല്ലാതാക്കൂ
  10. എന്റെ പ്രിയ സഹോദരന് എല്ലാ ഭാവുകങ്ങളും...."കരി
    ഞ്ഞ മാംസങ്ങള്ക്കിടയിലൊരു കുഞ്ഞു കരഞ്ഞിരിക്കുന്ന കാഴ്ച കണ്ടു ഞാന്,കലിയടങ്ങാത്ത കരിമരുന്നിന്റെ ഗറ്ജ്ജനങ്ങള്ക്ക് നടുവിലാണവന്"...........എന്ന എന്റെ വരികളുടെ പശ്ചാത്തലം ഓറ്ത്തു പോയി...ചിന്തയുടെ ആഴക്കടലില്മുങ്ങി മുത്തും പവിഴവും വാരുക... അത് ഈ നാടിനും നാട്ടാറ്ക്കും ഗുണമുളളതാവട്ടേ....

    മറുപടിഇല്ലാതാക്കൂ
  11. nee paranjathu satyamane kootukara nam nammale ariyunnilla naminnum swopnalokathu thanneyanu bhranthullavane bhranthumariyal tiricharive kittum pakshe bhranthillatha samoohathinu ennukittum tiricharive namuke kathirikam bhranthillatha oru navalokathinayi manam niranja prarthanayode,,,,,,,,,,,,,,,,,,,,,,,,ezhuthuka nirthathe nin thoolikathumoil mashiteerathe kathukollam njangalkuvendy nine. by,Madhusoodhanakurup
    N.B. kavithakal eniku ere ishtamane

    മറുപടിഇല്ലാതാക്കൂ
  12. പറയു...ഞങ്ങളില്‍ ആര്‍ക്കാണ് ഭ്രാന്ത്.?
    ഭ്രാന്തനോ,ഒപ്പം കൂടിയവനോ..!!

    മറുപടിഇല്ലാതാക്കൂ
  13. valare nannayittundu iniyum ezhuthukaka....oru anugraheethatha kalakaran thanne samshayamilla..

    മറുപടിഇല്ലാതാക്കൂ
  14. അഭിപ്രായങ്ങള്‍ കണ്ടു..വിലയിരുത്തലുകളും,വിമര്‍ശനങ്ങളും കൊണ്ടേ എഴുത്തിനെയും,എഴുത്തുകാരനെയും പ്രോത്സാഹിപ്പിക്കാന്‍ കഴിയു..സന്തോഷം..
    പക്ഷെ...ഇവടെ ഞാനൊരു ചോദ്യം ചോദിച്ചിരുന്നു.അതിനുള്ള ഉത്തരം ഇത് വരെ കിട്ടിയില്ല..
    "പറയു..ഞങ്ങളില്‍ ആര്‍ക്കാണ് ഭ്രാന്ത്?
    ഭ്രാന്തനൊ,ഒപ്പം കൂടിയവനോ..?"........

    മറുപടിഇല്ലാതാക്കൂ
  15. ഭ്രാന്ത് ഭ്രാന്തമായ ഈ സമൂഹത്തിനാണ് മാഷേ.. ഇവിടെ ആചാരങ്ങള്‍ക്കാണ്. വ്യവസ്ഥിതിക്കാണ്. നിയമങ്ങള്‍ക്കും നിയമസംഹിതകള്‍ക്കും ആണ്.

    എഴുത്ത് വളരെ നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...