ഒന്നേ ഒന്ന് നമുക്ക് ലക്ഷ്യം

2010, നവംബർ 15, തിങ്കളാഴ്‌ച

മലകളുണ്ടെന്റെ ഗ്രാമ പാര്‍ശ്വത്തില്‍..

                                               എനിക്ക് മഴ തരാന്‍
മഴപ്പൂള്ളിന്ന് കൂടൊരുക്കാന്‍
പുഴക്ക് നീര്‍ ചുരത്താന്‍
പഴം പാട്ടിന്നു വരി നിരത്താന്‍
നിനക്ക് കനകം കിനിയാന്‍
കറുമ്പന്ന് പശിയാറ്റാന്‍
കറുമ്പിക്ക് പൂ പറിക്കാന്‍
സൂര്യന് ദിനം താണ്‍ടാന്‍
കാറ്റിന്ന് നാദം മുഴക്കാന്‍
വേടന്ന് ഇരയേകാന്‍
കരിവീരന്ന് കരുത്തളക്കാന്‍
തരുനിരകള്‍ക്ക് വേരിറ്ക്കാന്‍
തപസ്വിക്ക് കരുത്തേകാന്‍
മദുസ്സൂദനക്കവിതയാകാന്‍
മനുഷ്യപുത്രന്ന് കുരിശ് നാട്ടാന്‍
ഇസ്സിക്കിനു യാഗ പീഠം തീര്‍ക്കാന്‍
യദു കുമാരന്ന് കുടയായ് ചൂടാന്‍
ആത്മാവിന്ന് കൂടണയാന്‍
കന്‍മദമേകാന്‍
മരുന്നേകാന്‍
കുളിരേകാന്
ഇനിയും....!!
മലമേല്‍ മനുഷ്യന്‍ മലമേല്‍ കയറി
അതിനെകീഴടക്കി
അതിന്മേല്‍ കുരിശ് നാട്ടു
മറ്റൊന്നില്‍ ത്രിശ്ശൂലമിറക്കി
ഇനിയൊന്നില്‍ ദര്‍ഗ്ഗ തീര്‍ത്തു
അതിര്‍ വരച്ചു
പേരുചാര്‍ത്തി
ക്രിസ്ത്യന്‍ മല..!ഹിന്ദു മല..!ഇസ്ലാം മല..!
എന്നിട്ടോ..?
ആന്‍ടിലൊരിക്കല്‍ മലകയറി
അടുത്ത മലമേല്‍ കണ്ണ് പാകി
അന്യന്റെ മലമേലിരിക്കുന്ന ദൈവം
അമ്പേ പോഴത്തമെന്നാര്‍ത്ത് കൂവി
മലകരഞ്ഞു
മനമുടഞ്ഞു
മല കറുത്തു
പുക പുകഞ്ഞു
പൊടി വമിച്ചു
തീ പറന്നു
ലാവയൊഴുകി
കരനിറഞ്ഞു
ദൈവം ചിരിച്ചു.
ശവം ചികഞ്ഞ കഴുകന്നു മാത്രം
ക്രിസ്ത്യന്‍ ശവവും
ഹിന്ദു ശവവും
മുസല്‍മാന്‍ ശവവും
മനസ്സിലായില്ല..... 



- അവദൂതന്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...